പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി; സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ്

പത്തനംത്തിട്ട മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്.  ട്യൂഷന് പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്.  സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും എഴുതിയ കുട്ടിയുടെ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: ദില്ലി പൊലീസിന് തിരിച്ചടി; പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നു സുപ്രീംകോടതി

തന്റെ ഹോബി എഴുത്താണെന്നും അഭിനേതാവാകാനാണ് താല്‍പര്യമെന്നും കത്തിലുണ്ട്. തനിക്ക് കഥയെഴുതണം. പണമുണ്ടാക്കാന്‍ സാവകാശം വേണം. ജോലി ചെയ്ത് പൈസ ഉണ്ടാക്കി ജീവിച്ച് കാണിക്കണമെന്ന് കത്തില്‍ എഴുതിയിട്ടുണ്ട്.

ALSO READ: ന്യൂസ് ക്ലിക്കിനോട് കേന്ദ്രത്തിനുള്ളത് ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിയതിലുള്ള അമർഷം: ന്യൂസ് ക്ലിക്ക് മുൻ മാധ്യമപ്രവർത്തക അനുഷ പോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News