‘ദ കേരള സ്‌റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയല്‍വാസിക്കെതിരെ കേസ്

‘ദ കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ യെല്‍വാദയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം അല്‍വാസിയായ സണ്ണി ഗുപ്ത (29) എന്നയാള്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ പതിനേഴിനാണ് സംഭവം നടന്നത്. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ‘ദ കേരള സ്റ്റോറി’ സിനിമ കാണാന്‍ കൊണ്ടുപോകാം എന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കി. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പ്രതിയില്‍ നിന്ന് കുതറിമാറി ഓടിയ പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News