വയനാട് പുല്‍പ്പള്ളി അമരക്കുനിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ 8,9,11 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു. പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ 08,09, 11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള മാനന്തവാടി സബ് കലക്ടറുടെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ പോലീസ് അറിയിച്ചു.
ആടിക്കൊല്ലി, ആച്ചനഹള്ളി, അമരക്കുനി പ്രദേശങ്ങളുൾപ്പെടുന്ന വാര്‍ഡുകളിലാണ് കടുവയുടെ ഭീഷണി തുടരുന്നത്. കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതും, അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണം. രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുത്. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 221 പ്രകാരം നടപടിയുണ്ടാകും.
ഇന്നലെ കടുവയെ കണ്ട സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററോളം മാറിയാണ് ഇന്ന് പരിശോധന തുടരുന്നത്. തൂപ്ര അങ്കണവാടിക്ക് സമീപം ചന്ദ്രന്‍ എന്നയാളുടെ ആടിനെ കടുവ ഇന്ന് പുലര്‍ച്ചെ ആക്രമിച്ചു കൊന്നിരിന്നു.
രണ്ടാഴ്ചയായി പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യമുണ്ട്.ഇന്ന് നാട്ടുകാര്‍ കടുവയെ വീണ്ടും കണ്ടു.ഇന്നലത്തേതിന് സമാനമായി കടുവ ആടിനെ ആക്രമിച്ചുകൊന്നു. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചില്‍.
Also Read : മലപ്പുറത്ത് കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെര്‍മ്മല്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു. ഇന്നലെ രാത്രി കടുവ ഊട്ടിക്കവലയിലെ കൂടിനരികെ എത്തിയെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത് വന്‍ സന്നാഹത്തോടെയുള്ള തിരച്ചില്‍ തുടരുകയാണ്. എത്രയും വേഗം പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമന്‍ പറഞ്ഞു.
വനപ്രദേശത്ത് നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയാണ് കടുവയുള്ളത്.സ്ഥലം മാറി നിരന്തരം സഞ്ചരിക്കുന്നത് കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇന്നലെ കടുവ ആടിനെ പിടിച്ച സ്ഥലത്ത് സ്ഥാപിച്ച കൂടിനരികെയാണ് കടുവ ഒടുവില്‍ എത്തിയത്. ശാരീരിക അവശതയുള്ള കടുവയാണിതെന്നാണ് നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here