ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം കോഴ വാങ്ങിയ സംഭവം; ഒത്തുതീർപ്പിന്‌ ശ്രമം നടത്തി ബെന്നി കൈനിക്കൽ

IC BALAKRISHNAN AND BENNY KAINIKKAL

ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം ഓഫീസ്‌ സ്റ്റാഫ്‌ കോഴ വാങ്ങിയ സംഭവത്തിൽ ഒത്തുതീർപ്പിന്‌ ശ്രമം. ബെന്നി കൈനിക്കൽ പണം തിരിച്ചുനൽകാമെന്ന് പറഞ്ഞതായും സ്ഥലമിടപാടിന്‌ വാങ്ങിയതാണ്‌ എന്ന് പറഞ്ഞാൽ ഒത്തുതീർപ്പാക്കാം എന്നാണ്‌ ധാരണയെന്ന് പരാതിക്കാരൻ അനീഷ്‌ ജോസഫ്‌ കൈരളി ന്യൂസിനോട് പറഞ്ഞു. എംഎൽഎയുടെ ഓഫീസ്‌ ഇടപെട്ട്‌ നടത്തിയ സാമ്പത്തിക ഇടപാട്‌ പുറത്തു കൊണ്ടുവന്നത്‌ കൈരളി ന്യൂസാണ്. രാവിലെ 11 മണിയോടെ ഒത്തു തീർപ്പാക്കാമെന്നാണ് അറിയിച്ചിരുന്നത് എന്നും അനീഷ് പറഞ്ഞു.

തന്‍റെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു എന്നതിന് തെളിവ് സഹിതം വടക്കനാട്‌ സ്വദേശി അനീഷ്‌ ജോസഫ് 2 ദിവസം മുമ്പ് കൈരളി ന്യൂസിനോട് നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഓഫീസ് സ്റ്റാഫ് ആയിരുന്ന ബെന്നി കൈനിക്കലാണ് എംഎൽഎക്ക് വേണ്ടി പണം വാങ്ങിയത്.

ALSO READ; ‘എന്‍എം വിജയന്റെ മരണത്തിന് കോണ്‍ഗ്രസാണ് ഉത്തരവാദി, ഐസി ബാലകൃഷ്ണന്‍ നിയമനത്തിന് പണം വാങ്ങി എന്നതില്‍ സംശയമില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

2014 ഇൽ ആണ് ഭാര്യയ്ക്ക് ജോലി നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്. 15 ലക്ഷത്തിന്റെ ചെക്കാണ് അനീഷിൽ നിന്നും ബെന്നി കൈപ്പറ്റിയത്. ബത്തേരി ബാങ്കിൽ ജോലി വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. എന്നാൽ ജോലി നൽകിയില്ല. പിന്നീട പല സമയങ്ങളിലായി രണ്ട് ലക്ഷം രൂപ മാത്രമാണ് തിരികെ കിട്ടിയത് എന്നും അനീഷ് കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു. ഇത്‌ സംബന്ധിച്ച്‌ ജില്ലാ പോലീസ്‌ മേധാവിക്ക്‌ നൽകിയ പരാതിയും പുറത്ത്‌ വന്നിട്ടുണ്ട്.

ഭയം കൊണ്ടാണ് ഇതൊന്നും പുറത്ത്‌ പറയാതിരുന്നതെന്നും അനീഷ് പറഞ്ഞിരുന്നു. ഇപ്പോൾ എംഎൻ വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പിന്‍റെ വാർത്തകൾ വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ്‌ പുറത്ത്‌ പറയുന്നത്‌ എന്നും കൂട്ടിച്ചേർത്തു. പണം നൽകിയപ്പോൾ ഉറപ്പിനായി വിജയ ബാങ്കിന്റെ ചെക്ക്‌ നൽകിയതായും അദ്ദേഹം പറഞ്ഞു. ചെക്കിന്‍റെ ഫോട്ടോ അടക്കമുള്ള വിവരങ്ങളും കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News