ബിഹാറില്‍ ആറ് വയസുകാരിക്ക് ലൈംഗിക പീഡനം; 15 വയസുകാരന്‍ അറസ്റ്റില്‍

ബിഹാറില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനഞ്ച് വയസുകാരന്‍ അറസ്റ്റില്‍. ഗോപാല്‍ഗഞ്ചിലാണ് സംഭവം നടന്നത്. സരഫ്ര ബസാറിലെ വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് അയല്‍വാസിയായ പതിനഞ്ചുകാരന്‍ ക്രൂരമായി പീഡിപ്പിച്ചത്.

also read- ‘ക്രിട്ടിക്കല്‍ ഐസിയുവില്‍ ആണ്; ഫാമിലി തീരുമാനിക്കട്ടെയെന്നാണ്’; സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി മേജര്‍ രവി

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ സമീപത്തെ കരിമ്പിന്‍ തോട്ടത്തിലെത്തിച്ചാണ് പതിനഞ്ചുകാരന്‍ പീഡിപ്പിച്ചത്. അതിക്രമത്തെത്തുടര്‍ന്ന് അവശനിലയിലായ കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മ വിവരമറിഞ്ഞത്. ഒപ്പം കളിച്ചിരുന്ന കുട്ടികളെ വിരട്ടിയോടിച്ചശേഷമാണ് പ്രതി കരിമ്പിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയതെന്ന് മകള്‍ പറഞ്ഞുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.

also read- ഡ്രഡ്ജര്‍ അഴിമതി; മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

വിവരമറിഞ്ഞയുടന്‍ അമ്മ കുഞ്ഞിനെ ഗോപാല്‍ഗഞ്ച് സദര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണവിഭാഗത്തിലാണ് കുട്ടി. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പതിനഞ്ചുകാരന്‍ കടന്നുകളഞ്ഞു. രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കൗമാരക്കാരനെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News