പരിചയക്കാർക്കെതിരെ പതിനഞ്ചുകാരന്റെ കൊട്ടേഷൻ, തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

പതിനഞ്ചുകാരൻ നൽകിയ കൊട്ടേഷനിൽ തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ലഹരിമാഫിയയുടെ ആക്രമണം. ഗുണ്ടകളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പതിനഞ്ചുകാരനടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കളിസ്ഥലത്തുണ്ടായ തർക്കത്തെ തുടർന്നാണ് പതിനഞ്ചുകാരൻ പരിചയക്കാരായ ഗുണ്ടകൾക്ക് കൊട്ടേഷൻ നൽകിയത്. വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറയും പ്രാർത്ഥനയും കഴിഞ്ഞ് മടങ്ങുകയായിരുന്ന നിസാമുദ്ദീൻ, സജിൻ , സനീഷ്, നിഷാദ് എന്നിവർക്ക് നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ആദ്യ അക്രമത്തിന് ശേഷം അക്രമിസംഘം ഒരു ഓട്ടോ തടഞ്ഞുനിർത്തുകയും ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച ശേഷം പണവും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ പനവൂർ സ്വദേശി സിദ്ദിഖ് ചികിത്സയിലാണ്.

പ്രദേശത്തെ സ്ഥിരം കുറ്റവാളികളുടെ നേതൃത്വത്തിൽ നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കാപ്പ കേസിൽ കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ ഷെഹിൻ, അഷ്റഫ് എന്നിവർക്ക് ഒപ്പം പതിനഞ്ചുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News