ഒടുവിൽ ആശ്വാസം; വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്നും കണ്ടെത്തി

MISSING GIRL FOUND

വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടി നിലവിൽ ഗോവ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. പട്ടാമ്പി പൊലീസും കുട്ടിയുടെ ബന്ധുക്കളും ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ കാണുമ്പോൾ കുട്ടി ഒറ്റക്കായിരുന്നു എന്നാണ് വിവരം. ഡിസംബർ 30 തിങ്കളാഴ്ചയാണ് പട്ടാമ്പി ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15 വയസ്സുകാരി ഷഹന ഷെറിനെ കാണാതാവുന്നത്. രാവിലെ പതിവുപോലെ ടൂഷൻ സെന്ററിലേക്ക് പോയതാണ് ഷഹന ഷെറിൻ.

ട്യൂഷൻ കഴിഞ്ഞ് സ്കൂളിൽ എത്തേണ്ട സമയമായിട്ടും കാണാതായതോടെ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

ALSO READ; ശബരിമല; മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്, തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് ആരംഭിക്കും

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. പരിശോധനയിൽ ഒമ്പത് മണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങൾ പാർക്കിങ്ങിലെ സിസിടിവി ക്യാമറയിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തു എന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രമാണ് പട്ടാമ്പി പോലീസ് പുറത്ത് വിട്ടത്. സ്കൂൾ യൂണിഫോം ധരിച്ചാണ് ഷെറിൻ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നത് എങ്കിലും സിസിടിവിയിൽ പർദ്ദയായിരുന്നു വേഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News