യുഎഇ യിലെ പൊതുമാപ്പ് പദ്ധതിയിലൂടെ 15000 ഇന്ത്യക്കാർക്ക് സഹായമെത്തിച്ചതായി അറിയിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. 3700 പേർക്ക് എക്‌സിറ്റ് പെർമിറ്റ് നൽകിയതായും കോൺസുലേറ്റ് അറിയിച്ചു. സെപ്തംബർ ഒന്നു മുതൽ ഡിസംബർ 31 വരെയായിരുന്നു യുഎഇയിൽ പൊതുമാപ്പ് നിലവിലുണ്ടായിരുന്നത്.
യുഎഇയിൽ പൊതുമാപ്പ് നിലവിലുണ്ടായിരുന്ന നാലുമാസക്കാലത്തിനിടെ പതിനയ്യായിരം ആളുകളാണ് വിവിധ സേവനങ്ങൾക്കായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചത്. ഇതിൽ 2117 പേർക്ക് പുതിയ പാസ്‌പോർട്ട് നൽകി. 3589 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. 3700 പേർക്ക് എക്‌സിറ്റ് പെർമിറ്റിന് സഹായം നൽകിയതായും കോൺസുലേറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.
Also Read: യുഎഇയിൽ ഇന്ധനവില മാറിയോ? ജനുവരിയിലെ നിരക്കുകൾ അറിയാം
യുഎഇയിലെ വിവിധ ഇന്ത്യൻ സംഘടനകളുമായി ചേർന്നായിരുന്നു പൊതുമാപ്പ് കാലയളവിൽ കോൺസുലേറ്റ് സൗകര്യങ്ങൾ ഒരുക്കി നൽകിയത്. കോൺസുലേറ്റ് പ്രത്യേക സഹായകേന്ദ്രമുൾപ്പെടെ സജ്ജമാക്കിയായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പൊതുമാപ്പ് അനുവദിച്ച യുഎഇ സർക്കാരിനോടുളള നന്ദിയും കോൺസുലേറ്റ് അറിയിച്ചു.
സെപ്തംബർ ഒന്നു മുതൽ ഡിസംബർ 31 വരെയായിരുന്നു യുഎഇയിൽ പൊതുമാപ്പ് നിലവിലുണ്ടായിരുന്നത്. ദുബായിൽ മാത്രം രണ്ടുലക്ഷത്തി മുപ്പതിനായിരത്തിലധികം ആളുകളാണ് പദ്ധതി പ്രയോജനപ്പെടുത്തിയതെന്ന് ദുബായ് താമസ കുടിയേറ്റവകുപ്പ് അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here