മലപ്പുറത്തെ നിപ; പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേർ, പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം തിങ്കളാഴ്ച പുറത്തുവരും

nipah malappuram

മലപ്പുറത്തെ നിപ മരണത്തിന്റെ അടിസ്ഥാനത്തിൽ രോഗലക്ഷണമുള്ള പത്ത് പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. കോഴിക്കോട് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം തിങ്കളാഴ്ച പുറത്തുവരും.

Also Read; ‘ഇങ്ങനെ പറയുന്നവരുടെ ഉദ്ദേശം വേറെയാണ്’; വയനാട് ദുരന്തത്തിലെ വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്

മലപ്പുറം വണ്ടൂരിനടുത്തുള്ള നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച തന്നെ പുറത്തുവിട്ടിരുന്നു. നിലവിൽ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ രോഗലക്ഷണമുള്ള പത്ത് പേരുടെ സാമ്പിളുകളാണ് ഇപ്പോള്‍ പരിശോധനക്കായി എടുത്തിരിക്കുന്നത്.

കൂടാതെ, യുവാവിന്റെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് കോൺടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നെത്തിയ ശേഷം യുവാവ് എവിടെയൊക്കെ പോയിരുന്നു എന്നും ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. ബെംഗളൂരുവില്‍ നിന്ന് രണ്ടുമാസംമുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സ തേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കഴിഞ്ഞയാഴ്ച കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് വീണ്ടും നാട്ടിലെത്തി. പിന്നീട് പനിബാധിച്ച് ചികിത്സ തേടുകയായിരുന്നു.

Also Read; കാലം തെറ്റി വന്ന മഴ പോലെ മനസ് പിടഞ്ഞ് പ്രിയസഖാവിനെ യാത്രയാക്കിയ യെച്ചൂരിയുടെ ഇടം; ദില്ലി എകെജി ഭവനിലെ രണ്ടാം നിലയിലെ മുറിക്കും ഓർമ്മകൾ ഏറെയാണ്

24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകളും, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് പ്രഖ്യാപിച്ചു.

News Summary; 151 people are in the initial contact list and the results of the samples sent for testing will be out on Monday in Malappuram Nipah case 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News