ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ രണ്ട് ഗ്രാമത്തെയാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളം. ഇന്നലെ വെളുപ്പിനെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് വയനാടിനെ മുഴുവൻ ഇരുട്ടിലാക്കിയത്. വയനാട് ചൂരൽമലയിലും, മുണ്ടക്കൈയിലുമായുണ്ടായ ഈ ഉരുൾപൊട്ടലുകളിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് 151 പേർക്കാണ്.
അപകടത്തിൽ 128 ആളുകൾക്ക് പരിക്കേറ്റു. 48 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 32 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 800 ഓളം ആളുകളെ ഇതുവരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. 3069 ആളുകൾ ഇപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. 200 -ഓളം പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. കാണാതായവർക്കായി ചാലിയാർ പുഴയിലും വന മേഖലകളിലും തിരച്ചിൽ തുടരുന്നു.
സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ ഇപ്പോൾ നടക്കുന്നത്. കൂടുതൽ സേനാവിഭാഗങ്ങൾ വായനാട്ടിലേക്കെത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നാളെ വായനാട്ടിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here