ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞു; 13 ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരെ കാണാതായി റിപ്പോർട്ട്

ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരെ കാണാതായി റിപ്പോർട്ട്. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലെ റാസ് മദ്റാഖയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് കപ്പൽ മറിഞ്ഞതെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ദുബായിൽ നിന്ന് യമൻ തുറമുഖമായ ഏദനിലേക്ക് പുറപ്പെട്ട പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

Also Read: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-മത്; പത്തു വർഷത്തെ മോദി ഭരണം ഇന്ത്യൻ ഗ്രാമങ്ങളെ എത്തിച്ചത് ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടുകുഴിയിൽ

ജീവനക്കാരിൽ മറ്റ് മൂന്നുപേർ ശ്രീലങ്കരൻ പൗരൻമാരാണ്. കപ്പലിൽ നിന്നും എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്. തിങ്കളാഴ്ചയായിരുന്നു അപകടം. 2007ൽ നിർമിച്ച 117 മീറ്റർ നീളമുള്ള എണ്ണ കപ്പലാണ് പ്രസ്റ്റീജ് ഫാൽക്കൺ.

Also Read: മുഴുവന്‍ അതിഥി തൊഴിലാളികളുടെയും റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം: സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration