ഈ 16-ാം നമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ല, ഇന്ത്യയുടെ ഇതിഹാസ താരം പി.ആര്‍. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ അത്യപൂര്‍വ ആദരം.!

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി തന്റെ കരിയറില്‍ നിന്നും വിരമിച്ച ഇതിഹാസ താരം പി.ആര്‍. ശ്രീജേഷിന് അപൂര്‍വ ആദരവുമായി ഹോക്കി ഇന്ത്യ. താരം തന്റെ കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചു കൊണ്ടാണ് ഹോക്കി ഇന്ത്യ താരത്തോടുള്ള ആദരവ് പ്രഖ്യാപിച്ചത്. ഇതോടെ സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്സി ലഭിക്കില്ല. പാരീസ് ഒളിംപിക്‌സോടെ തന്റെ കരിയറിനോട് വിടപറഞ്ഞ ശ്രീജേഷിന് ഹോക്കി ഇന്ത്യ നല്‍കിയ യാത്രയയപ്പിലായിരുന്നു ഹോക്കി ഇന്ത്യയുടെ അപ്രതീക്ഷിത തീരുമാനം. ഇന്ത്യന്‍ ഹോക്കിക്ക് ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഹോക്കി ഇന്ത്യയുടെ ഈ അപൂര്‍പ ആദരവ്. ഇതിനു പുറമെ 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ ശ്രീജേഷിനായി നല്‍കി.

ALSO READ: സിംഹമായാലും പോരിനെത്തിയാല്‍ നേരിട്ടുതന്നെയാണ് ശീലം; ഗുജറാത്തിലെ ഗോശാലയിലെത്തിയ 2 സിംഹങ്ങളെ വിറപ്പിച്ച് നായകള്‍…

ഒരു ഹോക്കി താരത്തിന് നല്‍കുന്ന വിടവാങ്ങല്‍ ചടങ്ങില്‍ ആദ്യമായാണ് ഇരിക്കാനായതെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഇന്ത്യന്‍ ഹോക്കിയുടെ മുന്‍ പരിശീലകന്‍ ഹരേന്ദ്രസിങ് പറഞ്ഞു. തന്റെ കരിയറിനോട് വിടപറഞ്ഞ ശ്രീജേഷിനെ തുടര്‍ന്ന് ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ടീം പരിശീലകനായും ഹോക്കി ഇന്ത്യ നിയമിച്ചു. തുടര്‍ച്ചയായ രണ്ട് ഒളിംപിക്സ് വെങ്കലമെഡല്‍ നേടിയാണ് പി. ആര്‍. ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഇതിഹാസ നായകനായി പടിയിറങ്ങുന്നത്. ടോക്കിയോ ഒളിംപിക്സിലെ വെങ്കലം പാരിസ് ഒളിംപിക്‌സിലും നിലനിര്‍ത്താനായ ഇന്ത്യന്‍ ടീമിനായി നിര്‍ണായക പ്രകടനം കാഴ്ച വെച്ച താരമാണ് പി.ആര്‍. ശ്രീജേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News