നരേന്ദ്രമോദി ഭരണത്തിൽ അസംഘടിത മേഖലയിൽ തൊഴിൽ നഷ്ടമായത് 16 ലക്ഷം പേര്‍ക്ക്; പുറത്തുവന്നത് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് അസംഘടിത മേഖലയില്‍ 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കേന്ദ്രസ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. 2015 മുതല്‍ 2023 വരെയുളള ഏഴ് വര്‍ഷത്തിനിടെ തൊഴിലാളികളുടെ എണ്ണത്തില്‍ ഒന്നര ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

Also Read; ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷൻ വാഷിംഗ്ടണിൽ, ലോക മലയാളി മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്കടുക്കുന്നു

അസംഘടിത മേഖലയുമായി ബന്ധപ്പെട്ട വാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്. കേന്ദ്രസ്ഥിതി വിവരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2015 മുതല്‍ 2023 വരെയുളള ഏഴ് വര്‍ഷത്തിനിടെ 16.45 ലക്ഷം തൊഴില്‍ അസംഘടിത മേഖലയില്‍ നഷ്ടമായി. 2015-16ല്‍ അസംഘടിത മേഖലയില്‍ തൊഴിലാളികളുടെ എണ്ണം 11.13 കോടിയായിരുന്നെങ്കില്‍ 2023 ആകുമ്പോള്‍ 10.96 കോടിയായി കുറഞ്ഞു. തൊഴിലാളികളുടെ എണ്ണത്തില്‍ ഒന്നര ശതമാനം ഇടിവ് സംഭവിച്ചു. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം. 2015ല്‍ 1.36 കോടിയായിരുന്ന തൊഴിലാളികള്‍ ഏഴ് വര്‍ഷത്തിനിടെ 1.05 കോടിയായി കുറഞ്ഞു. 31 ലക്ഷം തൊഴിലാളികളാണ് അസംഘടിത മേഖലയില്‍ ഇല്ലാതായത്.

Also Read; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനിരയാക്കി; വയനാട് മേപ്പാടിയിൽ പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു

യുപി, തമിഴ്‌നാട് സംസ്ഥാനങ്ങളിലും അസംഘടിത മേഖല തകര്‍ന്നു. യുപിയില്‍ എട്ട് ലക്ഷമാണ് തൊഴില്‍ ഇടിവെങ്കില്‍ തമിഴ്‌നാട്ടില്‍ 12 ലക്ഷമാണ് തൊഴില്‍ നഷ്ടം. 2016ലെ നോട്ട് നിരോധനവും 2017 ജൂലൈയില്‍ അടിച്ചേല്‍പ്പിച്ച ജിഎസ്ടിയും 2020-21 കാലയളവിലെ കോവിഡ് അടച്ചുപൂട്ടലുമാണ് അസംഘടിത മേഖലയെ തകര്‍ത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16ന് ശേഷം ആദ്യമായാണ് സ്ഥിതി വിവര മന്ത്രാലയം അസംഘടിത മേഖലയിലെ കണക്കുകള്‍ പുറത്തുവിടുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News