രാജസ്ഥാനിലെ ഒരു കര്‍ഷകൻ്റെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 16 ലക്ഷം രൂപ ക്രെഡിറ്റായി. അബദ്ധം മനസ്സിലാക്കി ബാങ്ക് അധികൃതര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കാനാകില്ലെന്ന് കര്‍ഷകന്‍. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഛോട്ടാ ലാംബ ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ കനാറാം ജാട്ടിനാണ് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 16 ലക്ഷം രൂപ അബദ്ധത്തില്‍ ലഭിച്ചത്.
ഇതില്‍ സന്തോഷവാനായ ജാട്ട് ഉടന്‍ തന്നെ ലഭിച്ച 15 ലക്ഷം രൂപ വ്യക്തിഗത വായ്പ തീര്‍ക്കാനായി ഉപയോഗിച്ചു. അതേസമയം, ന്യൂ ഇന്ത്യ ഇഷൂറന്‍സ് കമ്പനിയ്ക്ക് വിള ഇന്‍ഷൂറന്‍സ് പ്രീമിയമായി നല്‍കേണ്ട തുകയാണ് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത് കര്‍ഷകന് നല്‍കിയത്.
തുടക്കത്തില്‍ പിഴവിനെക്കുറിച്ച് തങ്ങള്‍ക്ക് മനസ്സിലായിരുന്നില്ലെന്നും എന്നാല്‍ തെറ്റ് മനസ്സിലാക്കിയതോടെ കര്‍ഷകനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം തന്റെ വായ്പ തിരിച്ചടക്കാന്‍ ഉപയോഗിച്ചെന്നും 5 ലക്ഷം രൂപയുടെ 3 വ്യത്യസ്ത ഇടപാടുകളിലായാണ് 15 ലക്ഷം രൂപ വ്യക്തിഗത ആവശ്യത്തിനായി ഇദ്ദേഹം ഉപയോഗിച്ചതെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.
എന്തായാലും ബാങ്കിന്റെ പണം വീണ്ടെടുക്കാന്‍ അവര്‍ ഇപ്പോള്‍ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. കനറാം ജാട്ടിൻ്റെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡും 16 ബിഗാസുകളുടെ ഭൂമി രേഖകളും ബാങ്കിലുണ്ട്, പണം തിരികെ നല്‍കിയില്ലെങ്കില്‍, അദ്ദേഹത്തിന്റെ ഭൂമി ലേലം ചെയ്ത് 16 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന്’ ബാങ്ക് മാനേജര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here