വയനാട് ഉപതെരഞ്ഞെടുപ്പ്, മൽസര ചിത്രം തെളിഞ്ഞു.. തെരഞ്ഞെടുപ്പ് ഗോദയിൽ അങ്കത്തിനൊരുങ്ങി 16 പേർ

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ ഗോദയിൽ മൽസരിക്കാനൊരുങ്ങി 16 പേർ. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണ് മണ്ഡലത്തിലെ മൽസര ചിത്രം വ്യക്തമായത്. നേരത്തെ പത്രിക സമർപ്പിച്ച ആരും പത്രിക പിന്‍വലിക്കാത്തതാണ് മൽസരത്തിന് 16 പേരെയും ജനവിധിയിലേക്ക് നയിച്ചത്. അതേസമയം, പ്രധാന മുന്നണികളുടെ പ്രചരണം മണ്ഡലത്തിൽ എല്ലായിടത്തും ആവേശകരമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.

ALSO READ: വയനാട് ആനപ്പാറ എസ്റ്റേറ്റിലെ കടുവ ഭീതി; അമ്മക്കടുവയേയും 3 കുഞ്ഞുങ്ങളെയും കാത്ത് വനംവകുപ്പിൻ്റെ ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ്

തോട്ടം മേഖലകളിലെ പ്രചരണത്തിന്‌ ശേഷം എൽഡിഎഫ്‌ സ്ഥാനാർഥി ഇന്ന് ബത്തേരിയിൽ പര്യടനം നടത്തും. പുൽപ്പള്ളിയിൽ നിന്നാരംഭിച്ച്‌ മീനങ്ങാടിയിൽ വൈകീട്ടോടെ പ്രചരണ പരിപാടി അവസാനിക്കും. വീട്‌ കയറിയുള്ള പ്രചരണം യുഡിഎഫ്‌ പ്രവർത്തകരും നടത്തുന്നുണ്ട്‌. ഇനി തെരെഞ്ഞെടുപ്പ്‌ തീയതിക്ക് മുൻപായി ഒരു തവണ കൂടി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും. തുടർന്ന് റോഡ്‌ ഷോകളിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്‌ മീനങ്ങാടി മുതൽ ബത്തേരി മണ്ഡലത്തിലെ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News