ബഹിരാകാശത്ത് ഒരു കൂറ്റൻ നിധികുംഭം ഉണ്ട്. അളക്കാനാവാത്തയത്ര സ്വര്‍ണവും പ്ലാറ്റിനവും മറ്റ് മൂല്യമേറിയ ലോഹവും ഉള്ളിൽ ഒളിപ്പിച്ചിട്ടുള്ള നിധികുംഭം. ഇതിന്റെ പേര് ’16 സൈക്കി’ (16 Psyche) എന്നാണ്. ആളൊരു കുഞ്ഞൻ ചിന്നഗ്രഹമാണ്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ് ആശാൻ ഇരിക്കുന്നത്.
ചിന്നഗ്രഹമാണെങ്കിലും പെരിയാളാണ് 16 സൈക്കി. ഒരാളെയൊന്നുമല്ല ഈ ഭൂമഖത്ത് ഇപ്പോഴുള്ള എല്ലാ മനുഷ്യരേയും കോടീശ്വരൻ, വെറും കോടീശ്വരനല്ല ശതകോടീശ്വരനാക്കാനുള്ള ശേഷി ഈ ചിന്നനുണ്ട്. ഏകദേശം 10,000 ക്വാഡ്രില്ല്യൺ ഡോളര്‍ (ഒരു ക്വാഡ്രില്ല്യൺ എന്നാൽ ആയിരം ട്രില്ല്യണ് തുല്യം) അത്രയുമാണ് ഇവന് ശാസ്ത്രലോകം കണക്കാക്കിയിട്ടുള്ള വില.
Also Read: അമ്പമ്പോ, ഇങ്ങനെയൊക്കെ നടക്കുമോ; ഒരു മാസത്തെ ഡിജിറ്റല്‍ അറസ്റ്റ്, തട്ടിയത് നാല് കോടി
225 കിലോമീറ്റര്‍ വ്യാസമുള്ള 16 സൈക്കിയുടെ അകക്കാമ്പ് നിക്കല്‍, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ്. കൂടാതെ അന്തര്‍ഭാഗത്ത് അളക്കാനാവാത്ത അളവില്‍ സ്വര്‍ണവും പ്ലാറ്റിനവും ഭൂമിയിലേതിന് സമാനമായ മറ്റനേകം അപൂര്‍വ ലോഹങ്ങളുമുണ്ട് എന്നാണ് വിശ്വാസം.
സൈക്കി എന്നാൽ സൈക്കോ ആണെന്ന് കരുതണ്ട ആളുടെ പേരിന്റെ അർത്ഥം തന്നെ ജീവശ്വാസം എന്നാണ്. ഗ്രീക്ക് മിത്തോളജിയിലെ ആത്മാവിന്റെ ദേവിയുടെ പേരാണ് സൈക്കി. 1852ല്‍ ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ആനിബേല്‍ ഡി ഗാസ്‌പാരീസാണ് ഇവനെ കണ്ടെത്തിയത് അദ്ദേഹമാണ് ഈ നിധികുംഭത്തിന് സൈക്കി എന്ന പേര് നല്‍കിയത്.
Also Read: ഇനി മൂഡ് സ്വിങ്സും മുൻകൂട്ടി അറിയാം; പുതിയ എഐ ടൂളുമായി ഗവേഷകർ
ഇത്രയും മൂല്യമേറിയ ഈ ഗ്രഹത്തിൽ നിന്ന് ആ നിധി ഭൂമിയിലെത്തിക്കുക അത്ര എളുപ്പമല്ല, എന്തായാലും ആശാനെ കുറിച്ച് കൂടുതൽ പഠിക്കാൻ 2023 ഒക്ടോബറില്‍ നാസ ബഹിരാകാശ പേടകം സൈക്കിയിലേക്ക് അയച്ചിട്ടുണ്ട്. 2029 ഓഗസ്റ്റില്‍ പേടകം സൈക്കിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here