മുതലപ്പൊഴി അപകടം; വള്ളത്തിലുണ്ടായിരുന്നത് 16 പേര്‍; എല്ലാവരേയും രക്ഷപ്പെടുത്തി

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തി. പതിനാറ് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. കഹാര്‍, റൂബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി.

also read- ‘നൂറ് കുടുംബങ്ങളുണ്ടായിരുന്നു, അവശേഷിക്കുന്നത് 15 കുടുംബങ്ങള്‍ മാത്രം’; ഗുരുഗ്രാമില്‍ കുടിയേറിയവര്‍ കഴിയുന്നത് ഭയപ്പെട്ട്

ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. തിരയില്‍പ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. സംഭവം നടന്നപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് അപകടത്തിന്റെ തീവ്രത കുറച്ചു. മുതലപ്പൊഴിയില്‍ ഒരുക്കിയിട്ടുള്ള മറൈന്‍ എന്‍ഫോഴ്‌മെന്റിന്റെ മൂന്ന് ബോട്ടുകള്‍ അഴിമുഖത്ത് പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഭവ സ്ഥലത്തേക്കെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

also read- മുതലപ്പൊഴിയില്‍ വീണ്ടും അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News