ദീപാവലി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; ചെന്നൈയിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

pocso case

ദീപാവലി ആഘോഷിക്കാന്‍ പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി. ചെന്നൈയിലെത്തിയ മുംബൈ സ്വദേശിനിയാണ് ക്രൂരകൃത്യത്തിനിരയായത്. സംഭവത്തില്‍ നാലുപേർ അറസ്റ്റിലായി. പുതുച്ചേരിയിലെ ഓട്ടോ ഡ്രൈവറായ കാജാ മൊഹിദീന്‍, ആന്ധ്രാ പ്രദേശ് സ്വദേശി, ഒഡിഷ സ്വദേശികളായ രണ്ടുപേരുമാണ് സംഭവത്തിൽ അറസ്റ്റിലായത്. മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30-നായിരുന്നു സംഭവമുണ്ടായത്. സംഭവദിവസം രാത്രി ഒന്‍പതോടെ അമ്മയുമായി വഴക്കിട്ട് പെണ്‍കുട്ടി കാജാ മൊഹിദീന്റെ ഓട്ടോയില്‍ കയറുകയായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകാനാണ് കുട്ടി ആവശ്യപ്പെട്ടത്. പക്ഷെ കോട്ടക്കുപ്പത്തെ വീട്ടില്‍ കൊണ്ടുപോയി കുട്ടിക്ക് മദ്യം നല്‍കി കാജാ മൊഹദീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

Also Read; ഒൻപതുവയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുട്ടിയുടെ അച്ഛൻ അടിച്ചുകൊന്നു

അടുത്തദിവസം രാവിലെ ഇയാള്‍ പെണ്‍കുട്ടിയെ ഓറോവില്ലില്‍ ഇറക്കിവിടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഐടി ജീവനക്കാരായ ഒരു സംഘം യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ചെന്നൈയിലെത്തിച്ചു. ഒരു മുറിയില്‍ പാര്‍പ്പിച്ച പെൺകുട്ടിയെ മദ്യം നല്‍കി മാറിമാറി പീഡിപ്പിക്കുകയായിരുന്നെന്ന് ഗ്രാന്‍ഡ് ബസാര്‍ പൊലീസ് വിശദമാക്കി

നവംബര്‍ രണ്ടിന് പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുവന്ന ഇവർ പുതുച്ചേരി ബീച്ച് റോഡില്‍ ഇറക്കിവിട്ടു. ബീച്ചിനു സമീപം പെണ്‍കുട്ടി കറങ്ങിനടക്കുന്ന വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി. സംസാരിക്കാന്‍ പോലുമാവാതെ ഏറെ ക്ഷീണിതയായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read; ‘പാലക്കാട്ടെ കുഴൽപ്പണ ആരോപണം; സമഗ്രമായ അന്വേഷണം വേണം’: മന്ത്രി വി എൻ വാസവൻ

ശിശുക്ഷേമ സമിതി ജീവനക്കാർ എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ കാര്യം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് കാജാ മൊഹിദീനെയും മറ്റു മൂന്നുപേരെയും പൊലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. പ്രതികളെല്ലാം അറസ്റ്റിലായശേഷമേ പേരുവിവരങ്ങള്‍ വെളിപ്പെടുത്തൂവെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News