പുതിയ ഫോൺ വാങ്ങിയതിന്റെ ‘സമോസ’ പാർട്ടി നടത്താത്തതിന്റെ പേരിൽ 16 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ. ദില്ലിയിലെ ഷക്കർപ്പൂരിലാണ് സംഭവം. സൃഹൃത്തുമായി ഫോൺ വാങ്ങി മടങ്ങവേ സച്ചിൻ എന്ന 16 കാരൻ സമോസ കടയിൽ വച്ച് കുറച്ച് സുഹൃത്തുക്കളെ കണ്ട്. സുഹൃത്തുക്കൾ സച്ചിന്റെ പുതിയ ഫോൺ കണ്ട് സച്ചിനോട് ‘സമോസ പാർട്ടി’ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സച്ചിൻ അത് വിസമ്മതിച്ചതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. എന്നാൽ ചെറിയ വാക്ക് തർക്കം കൈയാങ്കളിയിലേക്ക് കടക്കുകയും കൂട്ടത്തിലൊരാൾ തന്റെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സച്ചിനെ പിന്നിൽ നിന്ന് കുത്തുകയുമായിരുന്നു.
Also Read: ഇനി സ്റ്റാർട്ടറിന്റെ വരവാണ്; വീട്ടിൽ തന്നെ ഒരു ഫിഷ് കബാബ് പരീക്ഷിച്ചാലോ..?
സച്ചിന് ഗുരുതരമായി പരിക്കേറ്റെന്ന് മനസിലായതോടെ പ്രതികൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സമീപത്തെ നാട്ടുകാരാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമെറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here