ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. യുവതിയുടെ വീട്ടിൽവെച്ച് ഇന്ന് രാവിലെയാണ് പ്രസവം നടന്നത്.
വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here