മധ്യപ്രദേശില്‍ 16കാരന്‍ സഹോദരിയെ ശൂലംകൊണ്ട് കുത്തിക്കൊന്നു; കാരണമിത്!

crime

മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള കാദംഗി പ്രദേശത്ത് 16കാരന്‍ 14കാരിയായ സഹോദരിയെ ശൂലം കൊണ്ട് കുത്തിക്കൊന്നു. മറ്റൊരു ആണ്‍കുട്ടിയുടെ മോട്ടോര്‍സൈക്കിളില്‍ കയറിയിരുന്നതിനാണ് കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

ALSO READ: കോഴിക്കോട് പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരിയുൾപ്പടെ മൂന്ന് പേരെ അഞ്ചം​ഗ മദ്യപസംഘം ആക്രമിച്ചതായി പരാതി

സംഭവത്തിന് ശേഷം വനപ്രദേശത്തേക്ക് ഓടിമറഞ്ഞ പ്രതി ഇപ്പോഴും ഒളിവിലാണ്. മുമ്പും മറ്റൊരാണ്‍കുട്ടിയോട് സംസാരിക്കരുതെന്ന് മകന്‍ മകളോട് ഉപദേശിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. അയല്‍വാസിയായ 17കാരനൊപ്പം സംസാരിച്ചതാണ് പെണ്‍കുട്ടിയുടെ സഹോദരനെ പ്രകോപിപ്പിച്ചത്.

പെണ്‍കുട്ടിയും അയല്‍വാസിയും സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെ പെണ്‍കുട്ടി യുവാവിന്റെ ബൈക്കില്‍ കയറിയിരുന്നു. ഇതോടെ സമനില തെറ്റിയ 16കാരന്‍ ഓടിയെത്തി പെണ്‍കുട്ടിയെ ബൈക്കില്‍ നിന്നും തള്ളിയിട്ടു. ഇതോടെ ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടി ഓടി രക്ഷപ്പെട്ടു.

ALSO READ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണം; പരാതി നൽകി എല്‍ഡിഎഫ്

പ്രതി പെണ്‍കുട്ടിയെ ശൂലം ഉപയോഗിച്ച് വയറില്‍ തുടരെ കുത്തി. വേദനയില്‍ പെണ്‍കുട്ടി നിലവിളിച്ചിട്ടും 16കാരന്‍ നിര്‍ത്തിയില്ല. വഴിപോക്കരായ ചിലരാണ് പെണ്‍കുട്ടിയെ കൈവണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ചതും പൊലീസില്‍ വിവരമറിയിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News