ഡാര്‍ജിലിംഗ് ടോയ് ട്രെയിനിടയില്‍പ്പെട്ട് 16കാരന് ദാരുണാന്ത്യം

പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലുള്ള കുര്‍സേയോംഗില്‍ ടോയി ട്രെയിന്റെ ചക്രത്തിനിടയില്‍പ്പെട്ട് 16കാരന് ദാരുണാന്ത്യം. 2022 മാര്‍ച്ചിന് ശേഷം നടക്കുന്ന മൂന്നാമത്തെ മരണമാണിത്.

കുര്‍സെയോംഗിലെ ദാക്ക് ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന സൂര്യ റൂത്താണ് മരിച്ചത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും കുട്ടിമരിച്ചിരുന്നു.

ALSO READ:  യുവ ഇന്ത്യൻ ഗോൾകീപ്പർ സോം കുമാർ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്

ഡാര്‍ജിലിംഗില്‍ നിന്നും ന്യുജല്‍പായിഗുരിയിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ എത്തുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു കുട്ടി. എങ്ങനെയോ ട്രാക്കില്‍വീണ കുട്ടിയെ ട്രെയിന്‍ വലിച്ചിഴച്ചുകൊണ്ടുപോയി. അപകടം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ലോക്കോപൈലറ്റ് ബ്രേക്ക് ചവിട്ടിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്.

1881ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച, യുനെസ്‌ക്കോ പൈതൃക പട്ടികയില്‍ 1999ല്‍ ഇടംപിടിച്ച ഡാര്‍ജലിംഗ് ഹിമാലയന്‍ റെയില്‍വേയെ ടോയ് ട്രെയിന്‍ എന്നാണ് വിളിക്കുന്നത്. നിരവധി ടൂറിസ്റ്റുകള്‍ ഇതില്‍ യാത്ര ചെയ്യാനായി എത്താറുണ്ട്.

പതുക്കെ മാത്രം സഞ്ചരിക്കുന്ന ട്രെയിനായതിനാല്‍ ആളുകള്‍ക്കിടയില്‍ ഈ ട്രെയിന്‍ ഒരു എന്‍ജിന്‍ തന്നെയാണെന്ന കാര്യം മറന്നാണ് പെരുമാറുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നുണ്ട്.

ALSO READ: കുവൈറ്റ് തീപിടിത്തം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

ഇക്കഴിഞ്ഞ ജൂണ്‍ ആറിന് സീതാ റൂത്ത് എന്നൊരു സ്ത്രീ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 70 കാരനായ ഖാദ്ഗാ ബഹാദൂര്‍ തമാംഗ് തുടങ്ങിയവര്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News