ബേഡി ബ്രദേഴ്‌സിന് 16ാമത് ഐഡിഎസ്എഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

16ാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള(ഐഡിഎസ്എഫ്എഫ്കെ)യുടെ ഭാഗമായ ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ബേഡി ബ്രദേഴ്‌സിനെ (നരേഷ് ബേഡി, രാജേഷ് ബേഡി) തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ 26ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

ALSO READ: നെറ്റ്ഫ്ലിക്സിന്റെ വരുമാനവളർച്ചയിൽ ഇന്ത്യയും യുകെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

നാലു പതിറ്റാണ്ടിലേറെയായി വന്യജീവികളുടെ ജീവിതം പകര്‍ത്തുന്ന ബേഡി ബ്രദേഴ്‌സിന്റെ ഡോക്യുമെന്ററികളും ഫോട്ടോഗ്രാഫുകളും ഇന്ത്യയുടെ പ്രകൃതിയെക്കുറിച്ചുള്ള പൊതുധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രകൃതിസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും വിദ്യാഭ്യാസപരമായ സമീപനത്തിലൂടെയും വന്യജീവിതത്തെ സംബന്ധിച്ച ബോധവത്കരണം നടത്തുന്ന തരത്തിലാണ് ബേഡി ബ്രദേഴ്‌സിന്റെ ചിത്രങ്ങള്‍.

1969ല്‍ പുനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് ബിരുദം നേടിയതിനുശേഷം ഇളയ സഹോദരനായ രാജേഷിനൊപ്പം അന്ന് അധികമാരും കടന്നു ചെന്നിട്ടില്ലാത്ത വൈല്‍ഡ് ലൈഫ് ഫിലിംമേക്കിംഗ് രംഗത്തേക്കു കടന്നുചെല്ലുകയായിരുന്നു നരേഷ് ബേഡി. മുതലകളുടെ അജ്ഞാതമായ പെരുമാറ്റ സവിശേഷതകള്‍ വെളിപ്പെടുത്തിയ ആദ്യ സംരംഭമായ ‘ദ ഗാംഗസ് ഘറിയാല്‍’ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും 1984ലെ വൈല്‍ഡ് സ്‌ക്രീനില്‍ പാണ്ട അവാര്‍ഡ് നേടുകയും ചെയ്തു. തുടര്‍ന്ന് കടുവകള്‍, ആനകള്‍, മറ്റു വന്യജീവികള്‍ എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ അന്താരാഷ്ട്രതലത്തിലെ വിവിധ ടെലിവിഷന്‍ ശൃംഖലകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു. സേവിംഗ് ദ ടൈഗര്‍, മാന്‍ ഈറ്റിംഗ് ടൈഗേഴ്‌സ് എന്നിവ ബാഫ്ത അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ALSO READ: സംവിധായകനായി എസ് എൻ സ്വാമി; ട്രെയ്‌ലർ റിലീസ് ചെയ്തത് മെഗാസ്റ്റാർ

രാജേഷ് ബേഡി പകര്‍ത്തിയ വന്യജീവി ഫോട്ടോകളുടെ സമാഹാരമായ ‘ഇന്ത്യന്‍ വൈല്‍ഡ് ലൈഫ്’ 1987ല്‍ പ്രകാശനം ചെയ്യപ്പെട്ടു. നാഷനല്‍ ജ്യോഗ്രഫിക് മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1986ല്‍ ബ്രിട്ടനിലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ആയി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ല്‍ പത്മശ്രീ, വൈല്‍ഡ് ലൈഫ് ഏഷ്യാ ഫിലിം ഫെസ്റ്റിവലില്‍ വെയ്ല്‍ അവാര്‍ഡ്, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ പൃഥ്വിരത്‌ന പുരസ്‌കാരം എന്നിവ ബേഡി ബ്രദേഴ്‌സിനെ തേടിയത്തെി.

ALSO READ: ‘ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ’, വെള്ളപ്പൊക്കത്തിൽ മുങ്ങിയ മുംബൈ നഗരത്തിലൂടെ, ഓസ്‌ട്രേലിയൻ യുവതിയെ സുരക്ഷിതയായി എയർപോർട്ടിൽ എത്തിച്ച് യൂബർ ഡ്രൈവർ: വീഡിയോ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ ബേഡി ബ്രദേഴ്‌സിന്റെ ചേസിംഗ് ഷാഡോസിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍, ലഡാക്ക് – ദ ഫോര്‍ബിഡന്‍ വില്‍ഡര്‍നെസ്, സാധൂസ് – ലിവിംഗ് വിത്ത് ദ ഡെഡ് വൈല്‍ഡ്, അഡ്വഞ്ചേഴ്‌സ് ഹോട്ട് എയര്‍ ബലൂണിംഗ് വിത്ത് ബേഡി ബ്രദേഴ്‌സ്, മൊണാര്‍ക്ക് ഓഫ് ദ ഹിമാലയാസ്, കോര്‍ബറ്റ്‌സ് ലെഗസി, ചെറൂബ് ഓഫ് മിസ്റ്റ് റെഡ് പാണ്ട എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News