കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക നൽകിയത് 17 പേർ; ഫ്രാൻസിസ് ജോർജിന് രണ്ട് അപരൻമാർ

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപ്പട്ടിക നൽകിയത് 17 പേർ. കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനൊപ്പം രണ്ട് അപരന്മാരാണ് മത്സരിക്കുന്നത്. അവസാനദിവസം എട്ടുപേർ പത്രിക നൽകി. പി.ഒ. പീറ്റർ (സമാജ്‌വാദി ജന പരിഷത്ത്), ചന്ദ്രബോസ് പി. (സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ), സുനിൽ കുമാർ (സ്വതന്ത്രൻ), ജോസിൻ കെ. ജോസഫ് (സ്വതന്ത്രൻ), മന്മഥൻ (സ്വതന്ത്രൻ), ഫ്രാൻസിസ് ഇ. ജോർജ് (സ്വതന്ത്രൻ), ഫ്രാൻസിസ് ജോർജ് (സ്വതന്ത്രൻ) എന്നിവരാണ് ഇന്നലെ പത്രിക നൽകിയത്.

Also Read: കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അടുത്ത തവണയും അതേ പാര്‍ട്ടിയില്‍ തന്നെ ഉണ്ടാകുമോ എന്നുറപ്പുണ്ടോ: ജോസ് കെ മാണി

തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), ബേബി മത്തായി (കേരളാ കോൺഗ്രസ് എം), തുഷാർ (ഭാരത് ധർമ ജന സേന), വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി), തമ്പി (എസ്.യു.സി.ഐ.-സി), സ്വതന്ത്രസ്ഥാനാർഥികളായി ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം. എന്നിവർ നേരത്തെ പത്രിക നൽകിയിരുന്നു.

Also Read: കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News