പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ടെലഗ്രാമിലൂടെ വിറ്റ 17-കാരന്‍ യുപിയിൽ പിടിയിൽ. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന നാലായിരത്തോളം അശ്ലീല വീഡിയോകളാണ് ഇയാൾ ടെലഗ്രാമിലൂടെ വിറ്റത്. ഉത്തര്‍പ്രദേശിലെ ഖരഗ്പുരിലാണ് സംഭവമുണ്ടായത്. പ്രതിക്ക് ദൃശ്യങ്ങള്‍ ലഭിച്ചതും ടെലഗ്രാമിലൂടെ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു വീഡിയോക്ക് 3000 രൂപ മുതല്‍ 20000 രൂപവരെയാണ് പ്രതി ഈടാക്കിയത്.
Also Read; ഗൂഗിളിന്‍റെ തലപ്പത്ത് വീണ്ടും ഇന്ത്യൻ വംശജൻ; ചീഫ് ടെക്നോളജിസ്റ്റായി പ്രഭാകർ രാഘവനെ നിയമിച്ചു
രാജ് എന്ന വിതരണക്കാരനാണ് പ്രതിക്ക് വീഡിയോകള്‍ അയച്ചുനല്‍കിയിരുന്നത്. ഓരോ വീഡിയോ വിൽക്കുമ്പോഴും പ്രതിക്ക് ഇയാള്‍ 30 ശതമാനം കമ്മീഷനും നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഒരു സന്നദ്ധ സംഘടനയില്‍ നിന്ന് ഖരഗ്പുര്‍ സൈബര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയിലേക്ക് എത്താനുള്ള കാരണം. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച ഖരഗ്പുര്‍ പൊലീസ് ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.
Also Read; 24 മണിക്കൂറിനിടെ വിവിധ വിമാന സർവീസുകൾക്ക് നേരെ ഭീഷണി; വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ദില്ലി
ചോദ്യം ചെയ്യലില്‍, വീഡിയോകള്‍ വിതരണം ചെയ്യാന്‍ നെക്കോഗ്രാം മൊബൈല്‍ ആപ്ലിക്കേഷനും ടെലഗ്രാമും ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒരു വീഡിയോയ്ക്ക് കുറഞ്ഞത് 3000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. ചില വീഡിയോകള്‍ക്ക് 20,000 രൂപ വരെ ആവശ്യപ്പെട്ടിരുന്നു. ആവശ്യക്കാരില്‍ നിന്ന് പണം ലഭിച്ച ശേഷം പ്രതി ഇത് വിതരണക്കാരനായ രാജിന് അയക്കുകയായിരുന്നു ചെയ്യുന്നത്. പ്രതിയില്‍ നിന്ന് ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ള ബാക്കിയുള്ളവരുടെ വിവരങ്ങളും സൈബര്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here