പത്തനംതിട്ട : പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ കേസിൽ അഞ്ചുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിംഗിൽ ആണ് വിവരം പുറത്തറിയുന്നതും പോലീസിൽ അറിയിക്കുന്നതും. തുടർന്ന് പെൺകുട്ടിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം, വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് പ്രകാരം കൂട്ട ബലാൽസംഗമുള്‍പ്പടെ നാലു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ പെൺകുട്ടിയുടെ കാമുകനായ അടൂർ നെല്ലിമുകളിൽ സുമേഷ്(19), പെൺകുട്ടിയുടെ സുഹൃത്ത് ശക്തി(18), ഇയാളുടെ സുഹൃത്തുക്കളായ അനൂപ്(22), അഭിജിത്ത്(20), അരവിന്ദ് (28)എന്നിവരാണ് പിടിയിലായത്.
also read :അവിഹിതമുണ്ടെന്നു സംശയം, പിതാവ് മകളെ കഴുത്തുഞെരിച്ചു കൊന്നു, പ്രതി പോലീസ് കസ്റ്റഡിയില്‍
കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയുടെ സുഹൃത്ത് മുഖേന ശക്തിയുമായി പരിചയപ്പെടുകയും പിന്നീട് ശക്തി രാത്രിയിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുപോയി പീഡിപ്പിക്കുകയും, തുടർന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലാവുകയും, പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ശക്തി, അനൂപ് സുഹൃത്തുക്കളായ അഭിജിത് , അരവിന്ദ് എന്നിവരുമൊത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി, സുഹൃത്തായ അരവിന്ദിന്‍റെ സാന്നിധ്യത്തില്‍ ബാക്കി മൂന്ന് പ്രതികളും ചേര്‍ന്ന് പെൺകുട്ടിയെ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി ജൂണിൽ കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചു.
also read:വാരണം ആയിരം റീ റിലീസിന്; യുഎസില്‍ അടക്കം പ്രദര്‍ശനം
വൈദ്യപരിശോധനയിൽ പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെട്ടു. കൗൺസിലിംഗിന്റെ അടിസ്ഥാനത്തിൽ പിന്നീട് പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് ,ജൂലൈ ഒന്നാം തീയതി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി . പ്രതികൾ പരസ്പരം അറിയാവുന്നവരായതിനാൽ രക്ഷപ്പെടാനുള്ള അവസരങ്ങൾ നൽകാതെ രഹസ്യമായി ദിവസങ്ങളോളം നിരീക്ഷിച്ചും, ഊർജ്ജിതമായ അന്വേഷണത്തിലൂടെയും പോലീസ് കുടുക്കുകയായിരുന്നു. ഒരാഴ്ചയോളം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക അന്വേഷണസംഘം താമസിച്ചായിരുന്നു അന്വേഷണം. പ്രതികൾ നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം താമസക്കാര്‍ ആയതിനാൽ അവിടെനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് കാമുകനായ സുമേഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് നടത്തിയ രഹസ്യമായ നീക്കത്തിൽ മറ്റു പ്രതികളെ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. പീഡന വിവരം പോലീസ് അറിഞ്ഞുവെന്ന സംശയത്തിൽ പ്രതികൾ രാത്രിസമയം, വീടുകളിൽ തങ്ങാതെ ആളൊഴിഞ്ഞ പറമ്പുകളിലും ബന്ധു വീടുകളിലും തങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here