പത്തനംതിട്ടയിൽ 17 വയസ്സുകാരി അമ്മയായ സംഭവം; പെൺകുട്ടിയുടെ സുഹൃത്ത് ആദിത്യൻ അറസ്റ്റിൽ

pocso case

പത്തനംതിട്ടയിൽ 17 വയസ്സുകാരി അമ്മയായ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് ആദിത്യൻ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് ആദിത്യനെ അറസ്റ്റ് ചെയ്തത്. ചൈൽഡ്ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 17വയസ്സുകാരിയായ പെൺകുട്ടിയും സുഹൃത്തായ ആദിത്യനും പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു.

എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞ് ഇവർക്കുണ്ട്. പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ രഹസ്യമായി വെക്കുകയായിരുന്നു. ചൈൽഡ്ലൈൻ അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തായ ആദിത്യനെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യതത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതും, പ്രസവിച്ച വിവരം മറച്ചുവെച്ചതുമായ സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ ആദിത്യൻ സ്വകാര്യ ബസ്സിലെ ജീവനക്കാരനാണ്.

News Summary- Pathanamthitta: Girl’s friend Adithyan arrested in 17-year-old’s motherhood incident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News