വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ തട്ടിക്കൊണ്ടുപോയി; യുവതി അടക്കമുള്ള സംഘം പിടിയില്‍

Crime

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ തട്ടിക്കൊണ്ടുപോയ യുവതി അടക്കമുള്ള സംഘം പിടിയില്‍. ചേരമാന്‍ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്‌സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറയില്‍ നിന്നും 17കാരിയെ കാണാതായത്.

വീട്ടുകാര്‍ തിരുവനന്തപുരം കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി തിരിച്ചറിഞ്ഞത്. പെരുമാതുറയില്‍ നിന്നും ചിറയിന്‍കീഴില്‍ എത്തിച്ച പെണ്‍കുട്ടിയെ തിരൂരിലേക്ക് ട്രെയിനില്‍ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ ട്രെയിനില്‍ തിരൂര്‍ എത്തിയെന്ന് മനസിലാക്കിയ കഠിനംകുളം പൊലീസ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെ തെരച്ചില്‍ ആരംഭിച്ചു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനില്‍ വരുന്ന വഴിക്കാണ് കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ALSO READ:ആലുവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ക്രൂരത; ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി

തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News