17കാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

മലപ്പുറം എടവണ്ണപ്പാറയില്‍ 17-കാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ മാസ്റ്റര്‍ സിദ്ദിഖ് അലി അറസ്റ്റിലായി. ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിലായത്. മുമ്പും ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ALSO READ:കെ എം ഷാജിയുടെ വിവാദപരാമർശം; തെരഞ്ഞെടുപ്പ് മുന്നിൽകണ്ടെന്ന് കുഞ്ഞനന്തന്റെ മകൾ ഷബ്‌ന

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു എടവണ്ണപ്പാ സ്വദേശിയായ 17- കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. തുര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ:ഉണക്കമീനില്‍ ഉപ്പ് കൂടുതല്‍ ആണോ? ഇതാ പേപ്പറുകൊണ്ടൊരു അടുക്കള വിദ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News