മകളെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടിയിട്ട് 10 മാസം; ഹരിയാനയില്‍ അമ്മ അറസ്റ്റില്‍

ഹരിയാനയിലെ ഫരീദാബാദില്‍ മകളെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടി അമ്മ. 17കാരിയായ പര്‍വീണിനെയാണ് സ്വന്തം അമ്മയായ അനിതാ ബീഗം വീടിനുള്ളില്‍ കുഴിച്ചുമൂടിയത്. പര്‍വീണിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷിച്ചപ്പോഴാണ് ഈ വിവരം പുറത്ത് വന്നത്.

ALSO READ:  സംസ്ഥാനങ്ങൾക്ക്‌ 60 ശതമാനം വിഹിതം ഉറപ്പാക്കണം,ജിഎസ്‌ടി നികുതി പങ്കുവയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

അനിതയും ഭര്‍ത്താവും പിരിഞ്ഞു താമസിക്കുകയാണ്. മകളെ കുറിച്ച് സൗദി അറേബ്യയിലുള്ള പിതാവിന് ഒരു വിവരവും ലഭിക്കാതെ വന്നതോടെ ഇമെയില്‍ വഴി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാല്‍ മകളെ താന്‍ കൊലപ്പെടുത്തിയതല്ലെന്നും അവള്‍ ആത്മഹത്യ ചെയ്തതാണെന്നുമാണ് അനിതയുടെ മൊഴി. മറ്റൊരാളുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി, അയാള്‍ക്കൊപ്പം പോകാനുള്ള തീരുമാനത്തിലായിരുന്നു. ഇതറിഞ്ഞതോടെ അവളെ വീട്ടില്‍ പൂട്ടിയിട്ടു. ഉറങ്ങാന്‍ കിടന്നു. പിറ്റേ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ മകളെ കണ്ടെത്തി. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന ഭയത്തില്‍ വീടിനുള്ളില്‍ തന്നെ മറവു ചെയ്തു. മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തത് എന്നാണ് അനിത പൊലീസിന് നല്‍കിയ മൊഴി.

ALSO READ: ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായ ശേഷം കൂടുതല്‍ അന്വേഷണം നടത്താമെന്ന തീരുമാനത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News