നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

WAR

ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലിനുള്ള സൈനിക സഹായത്തിനായി അമേരിക്ക കുറഞ്ഞത് 17.9 ബില്യൺ ഡോളറിൻ്റെ സഹായം നൽകിയതായി റിപ്പോർട്ട്. 2023 ഒക്‌ടോബർ 7ന് നടന്ന ആക്രമണത്തിന് ശേഷം 4.86 ബില്യൺ യുഎസ് ഡോളർ അധികമായി ഈ മേഖലയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് നൽകിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രൗണ്‍ യൂണിവേഴ്‌സ്റ്റിയുടെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്ടിലാണ് ഈ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ;  മെറ്റാലിക് ഫിനിഷ്, ഒപ്പം കിടിലൻ ഫീച്ചറുകൾ: ബോട്ട് അൾട്ടിമ റീഗൽ സ്മാർട്ട് വാച്ചുകൾ പുറത്തിറങ്ങി

മനുഷ്യജീവൻ്റെ വിലയേക്കാൾ മുകളിലാണ് ഈ സാമ്പത്തിക സഹായം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഗാസയിൽ കുട്ടികളടക്കം ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പോലും ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ, അവർക്ക് കൈത്താങ്ങാകേണ്ടതിന്റെ പകരമാണ് അമേരിക്ക ഈ കൂട്ടകുരുതിക്ക് കുട പിടിക്കുന്നത്.

ALSO READ; ബിജെപിയോട് ബൈ പറഞ്ഞിട്ടും ജനവികാരം അനുകൂലമായില്ല; ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി പിന്നില്‍

ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഏകദേശം 42,000 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കുണ്ട്. ആക്രമണത്തെ തുടർന്ന് പലയിടങ്ങളിൽ നിന്നും ജനങ്ങളുടെ പലായനം ഇപ്പോഴും തുടരുന്നുണ്ട്. പലയിടത്തും ആശുപത്രികൾ അടക്കം പ്രവർത്തിക്കാത്ത സാഹചര്യമുണ്ട്. അതേസമയം ഇസ്രയേൽ സെപറ്റംബർ മാസത്തിൽ ലെബനനിൽ  നടത്തിയ ആക്രമണത്തിൽ 1400 പേരാണ് കൊല്ലപ്പെട്ടത്.

ENGLISH SUMMARY: 17.9 BILLION USD AID FROM US TO ISRAEL FOR WAR IN PALESTINE

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News