‘17,500 രൂപയ്ക്ക് ഫേഷ്യല്‍ ചെയ്തു’; മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി

ഫേഷ്യല്‍ ചെയ്തതിന് പിന്നാലെ മുഖത്ത് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്. മുംബൈയിലാണ് സംഭവം. അന്ധേരിയിലുള്ള ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്ത് പൊള്ളലേറ്റെന്നാണ് യുവതി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി.

Also Read- “പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ”; തൊപ്പിക്കെതിരെ ഷുക്കൂര്‍ വക്കീല്‍

അന്ധേരിയിലെ ഒരു സലൂണില്‍ നിന്ന് ജൂണ്‍ 17നാണ് യുവതി ഫേഷ്യല്‍ ചെയ്തത്. 17,500 രൂപയുടെ ഹൈഡ്രാ ഫേഷ്യലാണ് ഇവര്‍ ചെയ്തത്. ഫേഷ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ ചര്‍മത്തിന് അസ്വസ്ഥത അനുഭവിച്ചതായി ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ലെന്ന് യുവതി പറയുന്നു. അലര്‍ജി കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് മറുപടി നല്‍കിയതെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read- മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്; ഭയന്ന് ജനങ്ങള്‍, ഒടുവില്‍ കണ്ടെത്തല്‍

പൊള്ളലേറ്റതിന് പിന്നാലെ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ മുഖത്തെ പാടുകള്‍ മാറ്റാന്‍ പ്രയാസമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുവതി സലൂണിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News