തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി തൃശൂർ എക്സൈസ് സംഘം

തൃശ്ശൂരിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിലെ പട്ടിക്കാട് വെച്ച് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് ആണ് സ്പിരിറ്റ് കടത്ത് പിടികൂടിയത്. പറവൂർ സ്വദേശികളായ നാലുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പറവൂർ സ്വദേശികളായ രാജേഷ്, ബിജു, യേശുദാസ്, പ്രദീപ്, എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.

Also Read; ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ഗവർണറുടെ ഇടപെടലുകൾ: മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News