ശമ്പളക്കുടിശ്ശിക 1785 കോടി, 3 വർഷമായി കർണാടക ട്രാൻസ്പോർട്ട് ജീവനക്കാർ പണിയെടുത്തത് സർക്കാരിൻ്റെ കിട്ടാക്കടവുമായി- ഇനി പണിമുടക്കിലേക്ക്

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ജീവനക്കാർ കഴിഞ്ഞ 38 മാസത്തോളമായി പണിയെടുക്കുന്നത് ശമ്പളക്കുടിശ്ശികയോടെ. സർക്കാരിൻ്റെ ശമ്പളക്കുടിശ്ശിക കിട്ടാക്കടമായി മാറും എന്നായതോടെ ജീവനക്കാർ ഡിസംബർ 31 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

കർണാടകയിലെ 4 കോർപറേഷനുകൾക്കായി സർക്കാർ നൽകാനുള്ളത് 8010 കോടി രൂപയാണ്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാൻസ്പോര്‍ട്ടേഷന്‍ കോര്‍പറേഷന്‍ (ബിഎംടിസി), കല്യാണ കര്‍ണാടക റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍ (കെകെആര്‍ടിസി), നോര്‍ത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍ (എൻഡബ്ല്യുആര്‍ടിസി) എന്നീ നാലു കോര്‍പറേഷനുകൾക്കായാണ് ഈ ഭീമമായ തുക നൽകാനുള്ളത്.

ALSO READ: ക്രിസ്മസ് ദിനത്തിൽ ന്യൂ ഹാംഷെയറിലെ വീട്ടിൽ കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് 4 പേർ മരിച്ചു

മാറിമാറി വന്ന കോൺ​ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ തുടരുന്ന ​ദ്രോഹ നടപടികള്‍ക്കെതിരെ തൊഴിലാളികളുടെ സംയുക്ത സമര സമിതിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്‌. 2020 ജനുവരി മുതൽ 2023 ഫെബ്രുവരി വരെയുള്ള 38 മാസത്തെ കുടിശ്ശികയായി ജീവനക്കാര്‍ക്ക് മാത്രം നൽകാനുള്ളത് 1785 കോടി രൂപയാണ്. കൂടാതെ പ്രൊവിഡൻ്റ് ഫണ്ടിനത്തിൽ 2,900 കോടിയും വിരമിച്ച ജീവനക്കാരുടെ ഡിഎ അലവൻസ്‌ ഇനത്തിൽ 325 കോടിയും നൽകാനുണ്ട്.

വനിതകൾക്ക് സൗജന്യ യാത്ര നൽകുന്ന ശക്തി പദ്ധതിയുടെ 2,000 കോടി കുടിശ്ശിക, ഇന്ധന ചെലവിനത്തിൽ 1,000 കോടി തുടങ്ങിയവയും നൽകാനുണ്ട്. ഗതാഗത കോർപറേഷനുകൾക്ക് ഉടനടി കുടിശ്ശിക നൽകുക, വേതന പരിഷ്കരണം 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുത്തുക, എല്ലാ ഗതാഗത കോർപറേഷനുകൾക്കും കാഷ്‌ലെസ് ആരോഗ്യ ഇൻഷൂറൻസ് നടപ്പാക്കുക തുടങ്ങിയവയാണ്‌ തൊഴിലാളികളുടെ ആവശ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News