സ്വര്‍ണ വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിവാഹ പര്‍ച്ചേസിംഗില്‍ ഉള്‍പ്പെടെ ഇപ്പോള്‍ താരം 18 കാരറ്റ് സ്വര്‍ണമാണ്. ഫാഷനില്‍ ട്രന്റിംഗാണ് 18 കാരറ്റ് സ്വര്‍ണം. എന്നാല്‍ വിവാഹത്തിന് 22 കാരറ്റ് സ്വര്‍ണ വാങ്ങുന്നതായിരുന്നു പലര്‍ക്കും ഇഷ്ടം. 916 വേണ്ടെന്ന് വയ്ക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായതോടെ 18 കാരറ്റാണ് നിലവില താരം.
അനുദിനം താങ്ങാനാവാത്ത വിലയാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഉയരുന്നത്. ഇതോടെ വിവാഹ പര്‍ച്ചേസിംഗില്‍ പോലും 18 കാരറ്റ് മതിയെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹത്തിനുള്‍പ്പെടെ 18 കാരറ്റ് സ്വര്‍ണം ഇനിയും ട്രെന്റിംഗായി തന്നെ നിലനില്‍ക്കുമെ്‌നാണ് ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ അധികൃതരും പറയുന്നത്.
ALSO READ: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സമരം താൽക്കാലികമായി മാറ്റിവെച്ച് സിഐടിയു
22 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങള്‍ തമ്മില്‍ ഗ്രാമിന് ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ഉണ്ട്. നിലവില്‍ 18 കാരറ്റിന് ഗ്രാമിന് 5,525 രൂപയും പവന് 44,200 രൂപയുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here