യുപിയിലെ ഉന്നാവയിൽ ബസപകടം; 18 മരണം

യുപിയിലെ ഉന്നാവയിലുണ്ടായ ബസ്സപകടത്തിൽ 18 മരണം. ആഗ്ര- ലക്‌നൗ എക്‌സ്പ്രസ് വേയിലാണ് ബസപകടം. ഡബിള്‍ ഡെക്കര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പിന്നിൽ നിന്ന് പാൽ ടാങ്കറിൽ ഇടിക്കുകയായിരുന്നു. കനത്ത ആഘാതമുണ്ടാക്കിയ ഇടിയിൽ ആളുകൾ പുറത്തേക്ക് തെറിച്ചുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്രസർക്കാരും എൻടിഎയും ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News