ചെറ്റച്ചൽ സമരഭൂമിയിൽ സ്ഥലം കിട്ടിയ 18 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് സഹായധനം അനുവദിച്ചു

Chettachal

തിരുവനന്തപുരം നെടുമങ്ങാട് ചെറ്റച്ചൽ സമരഭൂമിയിൽ സ്ഥലം കിട്ടിയ 18 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് പ്രത്യേക സഹായധനം സർക്കാർ അനുവദിച്ചു. 6 ലക്ഷം രൂപ വീതം പ്രത്യേക കേസായി പരിഗണിച്ചാണ് ഓരോ കുടുംബത്തിനും തുക അനുവദിച്ചത്.

ചെറ്റച്ചലിൽ 2 പതിറ്റാണ്ടായി നടന്നു വന്ന ഭൂസമരം രണ്ടാം പിണറായി സർക്കരാണ് എല്ലാവർക്കും ഭൂമി നൽകി അവസാനിപ്പിച്ചത്. ഇത്തരത്തിൽ ഭൂ രേഖകൾ കിട്ടിയ കുടുംബങ്ങൾക്കാണ് ഇപ്പോൾ ഭവന നിർമാണത്തിന് പ്രത്യേക സഹായം അനുവദിച്ചത്. ഭവന നിർമാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ 5 ഗഡുക്കളായി തുക വിതരണം ചെയ്യും.

Also Read: മഹാരാഷ്ട്ര: ജലസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിൽ നടൻ ആമിർ ഖാനെ അഭിനന്ദിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

തിരുവനന്തപുരം ജില്ലയിൽ വിതുര, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ ചെറ്റച്ചൽ, പാങ്കാവ് എന്നീ പട്ടികവർഗ്ഗ നഗറുകളിലെ 128 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവകാശരേഖ വിതരണവും, ലാന്റ് ബാങ്ക് പദ്ധതി പ്രകാരം പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ 9 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും 2022 ആഗസ്ത് മാസത്തിൽ ചെറ്റച്ചൽ സമരഭൂമിയിൽ നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News