തടവുകാരുമായി ലൈംഗിക ബന്ധം, 18 വനിതാ ഗാർഡുകളെ പുറത്താക്കി

തടവുകാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 18 വനിതാ ഗാർഡുകളെ പുറത്താക്കി. ബ്രിട്ടനിലാണ് സംഭവം. റെക്‌സാം ആസ്ഥാനമായുള്ള എച്ച്‌എംപി ബെർവിനിൽ നിന്നാണ് ഗാർഡുകളെ പറഞ്ഞുവിട്ടത്. ഇതിൽ മൂന്നു പേരെ ജയിലിലടച്ചതായും വിവരമുണ്ട്. 2019 മുതൽ ഇതുവരെ ബ്രിട്ടനിൽ 31 വനിതാ ജീവനക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

തടവുകാർക്ക് മൊബൈൽ ഫോൺ ഒളിച്ചുകടത്തൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ, അശ്ലീല ചിത്രങ്ങൾ അയക്കൽ തുടങ്ങിയ തെളിവുകൾ കിട്ടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ബെർവിൻ ഇതിനു മുൻപും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News