സമുദ്രാതിർത്തി ലംഘിച്ചു; തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവികസേന

തമിഴ്‌നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയത്. രണ്ട് ഇന്ത്യൻ ട്രോളറുകൾ പിടികൂടുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ALSO READ: ‘ക്രൂരവും മര്യാദ കെട്ടതുമായ സൈബർ ആക്രമണം’ നീതിക്കുവേണ്ടി നിലകൊള്ളുന്നവർക്ക് നന്ദി, തളരില്ല, തളർത്താൻ പറ്റുകയും ഇല്ല; സൂരജ് സന്തോഷ്

മന്നാര്‍ ഓഫ് ശ്രീലങ്കന്‍ കടലില്‍ നിന്നാണ് ശ്രീലങ്കന്‍ സേന മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. നാവികസേനയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. അതിര്‍ത്തി കടന്നുള്ള മീന്‍പിടുത്തം മുന്നേ ശ്രദ്ധയിൽപ്പെട്ടെന്നും അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് ഈ അറസ്റ്റെന്നും നാവിക സേന വ്യക്തമാക്കി.

ALSO READ: അതിജീവിതയെ പീഡിപ്പിച്ച കേസ്; മുൻ ഗവ.പ്ലീഡർ സുപ്രീം കോടതിയിൽ മുൻ‌കൂർ ജാമ്യത്തിനുള്ള ഹർജി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News