18കാരിയെ സ്ത്രീകൾ പുരുഷന്മാർക്ക് കൈമാറി; മണിപ്പൂർ കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ് ഐ ആർ

മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി  എഫ് ഐ ആർ . മേയ് 15നായിരുന്നു ഇംഫാൽ ഈസ്റ്റിൽ ആയുധങ്ങളുമായി എത്തിയ സംഘം ഗോത്രവിഭാഗത്തിൽപെട്ട കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. നാല് പേർ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ സ്ത്രീകളുടെ സംഘടനയായി അറിയപ്പെടുന്ന ‘മെയിര പയിബിസ്’ അംഗങ്ങൾക്ക് കൈമാറുകയായിരുന്നു. ഇവർ പിന്നീട് പെൺകുട്ടിയെ സായുധരായ നാല് പുരുഷന്മാർക്ക് കൈമാറി. ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് എഫ്‌ ഐ ആറിൽ പറയുന്നത്.

ALSO READ: മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം; പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കുകി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെയാണ് ഈ സംഭവവും. സാരമായി പരിക്കേറ്റ പെൺകുട്ടി അയൽ സംസ്ഥാനമായ നാഗാലാൻഡിൽ ചികിത്സയിലായിരുന്നു. തിരിച്ചെത്തിയ ഇവർ കാങ്പോക്പി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.കേസ് പിന്നീട് ഇംഫാൽ ഈസ്റ്റ് പൊലീസിന് കൈമാറി.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് താൻ നേരിട്ട ദുരനുഭവത്തിൽ പരാതി നൽകാൻ തയാറായി 18കാരി മുന്നോട്ട് വന്നത്.

ALSO READ: മണിപ്പൂരിലെ കായികതാരങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം നടത്താം; ക്ഷണിച്ച് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍

അതേസമയം മണിപ്പുരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ നാലുപേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ വെള്ളിയാഴ്ച 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 19 വയസ്സുള്ളയാളും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് ഇപ്പോൾ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News