ബിജെപി നേതാക്കളുടെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി ബീരേന്‍ സിങ് സിങിന്റെ യോഗം ബഹിഷ്കരിച്ച് 19 എംഎല്‍എമാര്‍; മണിപ്പൂരിൽ അനിശ്ചിതത്വം

biren singh

മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ യോഗം ബഹിഷ്കരിച്ച് 19 ബിജെപി എംഎല്‍എമാര്‍. കലാപം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ സ്ഥിതി വിലയിരുത്തുന്നതിനും, അക്രമകാരികള്‍ക്കെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും വിളിച്ച യോഗത്തിൽ നിന്നാണ് 19 എംഎൽഎമാരും വിട്ടുനിന്നത്. ഇതോടെ മണിപ്പൂരിൽ ബിജെപിയിലെ ഭിന്നത രൂക്ഷമായി.

ഇക്കഴിഞ്ഞ ദിവസമാണ് ജിരിബാമില്‍ കുക്കികള്‍ ബന്ദികളാക്കിയ മെയ്തി കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള പ്രമേയം പാസാക്കുന്നതിനാണ് മുഖ്യമന്ത്രി ബീരേന്‍ സിങ് യോഗം വിളിച്ചത്. യോഗം ബഹിഷ്‌കരിച്ചവരില്‍ ഇരുവിഭാഗത്തിലും പെട്ട മന്ത്രിമാരടക്കമുള്ള എംഎല്‍എമാര്‍ ഉണ്ട്. വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇവർക്ക് നോട്ടീസ് അയച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമായിരുന്നു ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറിമാരായ മുത്തും ഹേമന്ത് സിങ്, പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് തുടങ്ങിയവരാണ്‌ രാജിവെച്ച ബിജെപി നേതാക്കള്‍. കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയിലാണ് സർക്കാരെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി പ്രഖ്യാപനം.

കൂടാതെ, മണിപ്പുരില്‍ സഖ്യ സര്‍ക്കാരില്‍നിന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) പിന്മാറിയിരുന്നു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ എന്‍പിപി. ഏഴ് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഒരു വർഷത്തിലേറെയായി സംസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ ബീരേന്‍ സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു പിന്മാറ്റം.

സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന സാഹചര്യങ്ങളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍പിപി തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News