ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊന്ന സംഭവം; 19കാരനായ ബന്ധു അറസ്റ്റില്‍

രാജസ്ഥാനില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍ ജോദ്പുരിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ പത്തൊന്‍പതുകാരന്‍ കഴുത്തറുത്ത ശേഷം തീയിട്ട് കൊല്ലുകയായിരുന്നു.

Also Read- ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുയ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കര്‍ഷകനായ പൂനാറാം (55), ഇയാളുടെ 50 കാരിയായ ഭാര്യ, 24 വയസുള്ള മരുമകള്‍, ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Also Read- പ്രണയത്തെ ചൊല്ലി തർക്കം; ദലിത് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ശരീരത്തിൽ മൂത്രമൊഴിച്ചു 

പൂനാറാമും കുടുംബവും ഉറങ്ങുന്ന സമയത്താണ് പത്തൊന്‍പതുകാരന്‍ ക്രൂരകൃത്യം നടത്തിയത്. രാത്രി വീട്ടിലെത്തിയ ബന്ധുവായ യുവാവ് നാല് പേരുടേയും കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് തീയിട്ട് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News