കാര്യം മിഠായിയൊക്കെ തന്നെ, എന്നുകരുതി ഇങ്ങനെ ആക്രാന്തം പാട്വോ? ; മിഠായി കഴിച്ച് 19 കാരിയുടെ താടിയെല്ല് പൊട്ടി- പല്ലുകൾക്കും ഇളക്കം

മിഠായി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും അല്ലേ? എന്നാൽ അത് കിട്ടിയ പാടെ വാരിവലിച്ച് തിന്നാൽ കിട്ടുക എട്ടിൻ്റെ പണിയായിരിക്കുമെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ? ഇല്ലെങ്കിൽ കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെൺകുട്ടിയ്ക്ക് സംഭവിച്ചത് എന്താണെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. സംഭവമിങ്ങനെയാണ്: യുഎസ്, കാനഡ എന്നിവിടങ്ങളിൽ പ്രശസ്തമായ ​ഗോബ്സ്റ്റോപ്പർ അഥവാ ജോ ബ്രേക്കർ കാൻഡി എന്ന മിഠായി വിദ്യാർഥിനിയായ ജാവേരിയ വാസിമി കയ്യിൽ കിട്ടിയപ്പോൾ പെട്ടെന്നൊന്ന് പരീക്ഷിച്ചു നോക്കി.

ഫലമോ, 19 കാരിയായ വിദ്യാർഥിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. പതിയെ നുണഞ്ഞിറക്കി ഏറെ സമയമെടുത്ത് കഴിക്കേണ്ട മിഠായി ഒറ്റയടിക്ക് കടിച്ച് പൊട്ടിക്കാൻ 19കാരി ശ്രമിക്കുകയായിരുന്നു.

ALSO READ: ബഹുനില കെട്ടിട നിർമാണത്തിനായി സ്ഥാപിച്ച തൂൺ തകർന്ന് ശരീരത്തിലേക്ക് വീണു, ബെംഗളൂരുവിൽ 15 കാരിക്ക് ദാരുണാന്ത്യം

3 ഇഞ്ച് വ്യാസമുള്ള മിഠായി കടിച്ചതിന് പിന്നാലെ തനിക്ക് താടിയെല്ലിന് വേദനയനുഭവപ്പെട്ടുവെന്ന് ജാവേരിയ വാസിം പറയുന്നു. മിനി ​ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളിൽ എന്താണെന്ന് അറിയാനുള്ള കൗതുകമാണ് പല്ലിളകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് ജാവേരിയ പറഞ്ഞു.

‘ആദ്യത്തെ കടിയിൽ തന്നെ താടിയെല്ല് വല്ലാതെ വേദനിച്ചു. സുഹൃത്തുക്കളാണ് പല്ല് പോയതായും പല്ലിന് ഇളക്കമുള്ളതായും പറഞ്ഞത്. ഇതോടെ വിദ്യാർഥിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News