രാജസ്ഥാനെ ഞെട്ടിച്ച് പത്തൊൻപതുകാരന്റെ നിക്ഷേപ തട്ടിപ്പ്.വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരിൽ യുവാവ് അരക്കോടിയോളം രൂപയാണ് നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അജ്‌മീർ സ്വദേശിയായ കാഷിഫ് മിർസയാണ് അറസ്റ്റിലായത്.പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഇയാൾ ഇരുന്നൂറിലധികം പേരെയാണ് തട്ടിപ്പിന് ഇരയാക്കിയത്. 99,999 രൂപ നിക്ഷേപിച്ചാൽ 13 ആഴ്ചയ്ക്കുള്ളിൽ 1,39,999 രൂപ ആകും വാഗ്ദാനം നൽകിയായിരുന്നു യുവാവിന്റെ തട്ടിപ്പ് .
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവർസ് ഉള്ള ഒരു ഇൻഫ്ലുവൻസർ’കൂടിയാണ് കാഷിഫ്. ഈ ഫാൻ ബേസും യുവാവ് വേണ്ടതുപോലെ മുതലാക്കി.സോഷ്യൽ മീഡിയയിലൂടെ അടക്കം വാഗ്ദാന പെരുമഴ നൽകിയാണ് യുവാവ് തട്ടിപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ പക്കൽ നിന്നും നോട്ടെണ്ണല്‍ മെഷിനും നിരവധി ഫോണുകളും ലാപ്‌ടോപ്പുകളും ഒരു കാറും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ പൊലീസ് ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here