ഇരുന്നൂറു പേരെ പറ്റിച്ച് 42 ലക്ഷം രൂപ തട്ടി; 19 കാരനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

rajasthan teen duped 200 people money scam

വ്യാജ നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കി ഇരുന്നൂറോളം പേരില്‍ നിന്നും 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീറിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കാഷിഫ് മിര്‍സയെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്. പ്രതിയില്‍ നിന്നും നോട്ടെണ്ണുന്ന യന്ത്രം, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍, ഹ്യുണ്ടായ് കാർ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

99,999 രൂപ വീതം 13 ആഴ്ച നിക്ഷേപിച്ചാല്‍ 1,39,999 രൂപ തിരികെ ലഭിക്കുമെന്നായിരുന്നു മിര്‍സയുടെ വാഗ്ദാനം. ആദ്യമാദ്യം പണം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് മിര്‍സ ലാഭ വിഹിതം നല്‍കി. ഇവരോട് കൂടുതല്‍പേരെ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപ പദ്ധതിയിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയാണ് നിരവധി ആളുകൾക്ക് പണം നഷ്ടമായത്. ഇതനുസരിച്ച് ചേര്‍ന്നവര്‍ക്ക് പണം കിട്ടാതായതോടെയാണ് പൊലീസില്‍ പരാതി നൽകിയത്.

ALSO READ; മണിപ്പൂർ വീണ്ടും കത്തുന്നു; ജിരിബാമിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 11 കുക്കികൾ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു

സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ താരമാണ് മിര്‍സയെന്നും നിരവധി ഫോളെവേഴ്സാണ് യുവാവിനുള്ളതെന്നും പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഫോളേവേഴ്സിനെയാണ് കൂടുതലായും മിര്‍സ വഞ്ചിച്ചത്. മിര്‍സയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ആളുകളില്‍ നിന്നും തട്ടിയെടുത്ത പണം മിര്‍സ എന്ത് ചെയ്തു അന്വേഷണം നടക്കുകയാണ്. ബാങ്കുകളില്‍ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration