ഹെല്‍മറ്റില്ല… ബൈക്ക് ഓടിക്കുന്നതിനിടയില്‍ പല ആംഗിളില്‍ ഫോട്ടാ..; തമിഴ്‌നാട്ടില്‍ 19കാരന് ദാരുണാന്ത്യം

death

തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ മൊബൈലില്‍ വിവിധ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച 19കാരന്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഹെല്‍മെറ്റ് പോലും ധരിക്കാതെ വണ്ടി ഓടിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് സംഭവം.

ALSO READ: സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രസംഗിച്ചു, കെ സുധാകരന്‍ സംഘര്‍ഷത്തിന് ആഹ്വാനം നല്‍കി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്

ഗുഡുവാഞ്ചേരി സ്വദേശിയായ വിക്കിയാണ് മരിച്ചത്. വണ്ടല്ലൂര്‍ മിഞ്ചൂര്‍ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടമുണ്ടായത്.

ALSO READ:  മുഡ ഭൂമി കുംഭകോണം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ നോട്ടീസ്.. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ യുവാവിന്റെ തല സമീപത്തെ വൈദ്യുതി തൂണിലിടിച്ച് സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു. സംഭവം നടന്ന സ്ഥലത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും യുവാക്കളുടെ അലക്ഷ്യമായ വാഹന ഉപയോഗമാണ് അപകടങ്ങള്‍ക്ക് പിന്നിലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here