ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്ക് പോയ മുങ്ങിക്കപ്പല്‍ തകര്‍ന്ന് മരിച്ച പത്തൊന്‍പതുകാരന്‍ സുലൈമാന്‍ ദാവൂദ് യാത്പ പോകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി ബന്ധു. പാകിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദിന്റെ മകനാണ് സുലൈമാന്‍. ഗ്ലാസ്‌ഗോയിലെ സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളില്‍ ആദ്യവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
Also read- ‘തൊപ്പി’ക്ക് ജാമ്യം; കണ്ണൂര്‍ പൊലീസിന് കൈമാറും
ഷഹ്‌സാദയുടെ മൂത്ത സഹോദരി അസ്‌മേ ദാവൂദാണ് യാത്ര പോകാന്‍ സുലൈമാനു ഭയമായിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. യാത്രയ്ക്കായി സുലൈമാന്‍ പൂര്‍ണമായും തയാറായിരുന്നില്ലെന്ന് അസ്‌മേ ദാവൂദ് പറയുന്നു. യാത്രയെക്കുറിച്ച് ഉള്ളില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ ഫാദേഴ്സ് ഡേ കൂടിയായതിനാല്‍ പിതാവിനെ സന്തോഷിപ്പിക്കാനാണ് സുലൈമാന്‍ ടൈറ്റന്‍ സമുദ്രപേടകത്തില്‍ കയറുന്നതെന്നും അസ്‌മേ ദാവൂദ് പറഞ്ഞു.
Also Read- ‘അവയവദാനത്തെ വര്‍ഗീകരിക്കാന്‍ ശ്രമിച്ചു’; ഡോ. ഗണപതിക്കെതിരെ പരാതി
ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സമുദ്രോപരിതലത്തില്‍നിന്ന് നാലു കിലോമീറ്റര്‍ താഴെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പേകടത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായി പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഷഹ്‌സാദയ്ക്കും സുലൈമാനും പുറമേ ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here