തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1905 കോടി കൂടി അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പദ്ധതി അടങ്കലിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1000 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്കും, ജില്ലാ പഞ്ചായത്തുകൾക്കും 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 193 കോടിയും, കോർപറേഷനുകൾക്ക്‌ 222 കോടി രൂപയുമാണ്‌ ലഭിക്കുക.

Also Read; ‘പാലക്കാടിനെ അവഗണിച്ചു, കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നിലപാടില്ല’, കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെയിന്റനൻസ്‌ ഗ്രാന്റിന്റെ ആദ്യ ഗഡു 1377 കോടി രുപയും കഴിഞ്ഞ ആഴ്‌ചയിൽ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സാമ്പത്തിക വർഷത്തിൽ ആദ്യമാസത്തിൽതന്നെ 3282 കോടി രൂപയാണ്‌ ലഭ്യമാക്കിയത്‌. റോഡുകൾ, സ്‌കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപണികൾ മുതൽ വാർഷിക പദ്ധതി പ്രവർത്തനങ്ങൾവരെ ആദ്യമാസംതന്നെ ആരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കഴിയും.

Also Read; ‘ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിൽ’, ഇതേക്കുറിച്ച് ആളുകളെ അറിയിക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഫഹദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News