1971 ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് കീഴടങ്ങുന്നതിന്റെ പ്രതീകാത്മക ചിത്രം തന്റെ ഓഫീസില്‍ നിന്ന് നീക്കം ചെയ്തതില്‍ പ്രതികരിച്ച് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ന്യൂഡല്‍ഹിയിലെ റെയ്സിന കുന്നിലുള്ള ഓഫീസിൽ ഈ ഫോട്ടോയ്ക്ക് പകരം ‘കരം ക്ഷേത്ര’ എന്ന പേരിലുള്ള പെയിന്റിങ് സ്ഥാപിച്ചിരുന്നു. ഈ നീക്കത്തെ മുൻ സൈനികർ അടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഡിസംബറില്‍ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായാണ് ആദ്യം ഫോട്ടോ നീക്കം ചെയ്തത്. എന്നാൽ ഇത് പിന്നീട് സൈനിക മേധാവിയുടെ ഓഫീസിലേക്ക് തിരികെ കൊണ്ടുവന്നില്ല. മാത്രമല്ല ഇത് മനേക്ഷാ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് അയക്കുകയും ചെയ്തു. പകരം കരം ക്ഷേത്ര സ്ഥാപിക്കുകയായിരുന്നു.
Read Also: അതിർത്തിയിലെ വേലി തർക്കം; ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇന്ത്യയുടെ സുവര്‍ണ ചരിത്രത്തിന് മൂന്ന് അധ്യായങ്ങളുണ്ടെന്നും അതില്‍ ബ്രിട്ടീഷ് കാലഘട്ടം, മുഗള്‍ കാലഘട്ടം, അതിനു മുമ്പുള്ള കാലഘട്ടം എന്നിവയുണ്ടെന്നും ദ്വിവേദി പറഞ്ഞു. ഈ ഘട്ടങ്ങളെ സൈന്യത്തിന്റെ ദര്‍ശനവുമായി ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പ്രതീകാത്മകത പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. തലമുറമാറ്റമാണ് ഇതിലൂടെ ഉദ്ദേശിച്ചത്. മദ്രാസ് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണല്‍ തോമസ് ജേക്കബാണ് പുതിയ പെയിന്റിംഗിന് പിന്നിലെന്നും സൈനിക മേധാവി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here