ചേതൻ സാജൻ
1983ലെ ലോകകപ്പ് ജയത്തോടെയാണ് ക്രിക്കറ്റ് എന്ന പദം നമ്മുടെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തുന്നത്. ”GENTLE MEN GAME” എന്ന വിശേഷണത്തിൽ നിന്ന് ”POPULAR GAME” എന്ന ക്രിക്കറ്റിന്‍റെ അതിവേഗ പരിണാമത്തെ വിലയിരുത്താം. ക്രിക്കറ്റ് സൃഷ്ടിക്കുന്ന ലഹരിയും പിരിമുറുക്കവും സമ്മർദ്ദവും ലഹരിയും ഇന്ത്യക്കാർ ജാതി-മത ഭാഷാഭേമന്യ ആദ്യമായി അനുഭവിച്ച ക്രിക്കറ്റ് ലോകപ്പായിരുന്നു 1983ലേത്. പിന്നീട് ആ ലഹരിയിൽ നിന്ന് പുറത്തു കടക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. 1980കളിൽ എത്തിയപ്പോഴേക്കും ഇന്ത്യയിൽ ഹോക്കിയുടെയും ഫുട്ബോളിന്റെയും പ്രതാപം തിരിച്ചു പിടിക്കാൻ കഴിയാത്തവിധം അകന്നിരുന്നു. 1962 ലെ ഒരു ഏഷ്യൻ ഫുട്ബോൾ വിജയം മാത്രമായിരുന്നു നമ്മുക്ക് കൈമുതലായി ഉണ്ടായിരുന്നത്.
Also Read: ഇന്ത്യ ലോര്‍ഡ്‌സില്‍ ലോകം കീഴടക്കിയിട്ട് ഇന്നേക്ക് 40 വര്‍ഷം
1983 ലെ ലോകക്കപ്പ് ജയം ഇന്ത്യൻ കാലിക മേഖലയിൽ ”തീപ്പൊരി” ആണ് സൃഷ്ഠിച്ചത്. INDIAN SPORTS BEFORE & AFTER 1983 എന്ന അവസ്ഥയിലേക്ക് അതിവേഗം മാറി. ഈ വിജയം രാജ്യത്തിന്‍റെ കായികജീനുകളിൽ വൻ മാറ്റമാണ് സൃഷ്ടിച്ചത്. വരേണ്യതയിലും വൻ നഗരങ്ങളിലും മാത്രമായി തളച്ചിട്ടിരുന്ന ക്രിക്കറ്റ് എന്ന പദം ഇന്ത്യയിലെ ചെറു പട്ടണങ്ങളിലേക്കും ഗ്രാമത്തിലേക്കും ജാതി മത സ്രെണികൾ പൊട്ടിച്ചു ഓരോ ഇന്ത്യക്കാരുടെയും സിരകളിൽ പടർന്നു കയറി.
മദ്രാസ് , ദില്ലി, ബോംബെ, കൊൽക്കത്ത എന്നീ വമ്പൻ പട്ടണങ്ങളിലെ പോലെ റാഞ്ചിയും, ചണ്ഡീസ്ഗഢിലുമൊക്കെ ക്രിക്കറ്റിന്റെ പറുദീസകളായി. വടക്ക് ഹിമാലയ സാനുവിന്റെ മുകളിൽ നിന്ന് തൊട്ട്, തെക്ക് വയനാട് മലമുകളിൽ വരെ സ്റ്റേഡിയം പണിതു. റെസിഡന്റിൽ സ്കൂളിലെ കുട്ടിക്കും, പാനിപൂരി വിറ്റു നടന്ന യശസ്വി ജയ്‌സ്വാളിനും സ്വപ്നം കാണാവുന്ന വിശാലതയിലേക്ക് ക്രിക്കറ്റ് നമ്മുടെ കൺമുമ്പിൽ വച്ച് വളർന്നു. ഗ്രാമങ്ങളിലെ ഇടവഴികൾ പോലും കുട്ടിയും കോലും പന്തും കൊണ്ട് കുട്ടികൾ കൈയടക്കി. ലോകകപ്പ് നേടി, ഒറ്റ വര്ഷം കൊണ്ട് 1728 ക്രിക്കറ്റ് ക്ലബ്ബുകളാണ് ഇന്ത്യയിൽ പിറവിയെടുത്തത്.
ലോകകപ്പ് ജയം, കേരളത്തിലും ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. തിരുവനന്തപുരം, കോഴിക്കോട് , തലശ്ശേരി, തിരുപ്പൂണിത്തുറ എന്നീ പ്രദേശങ്ങളിൽ മാത്രമായിരുന്ന ക്രിക്കറ്റ് കൊടുംകാറ്റ് പോലെ മറ്റെല്ലാ ജില്ലകളിലേക്കും ചേക്കേറി. നാല് ഡിവിഷനുകളിലായി അമ്പത് ക്ലബ്ബുകൾ എന്ന നിലവിട്ട് 120 ക്ലബ്ബുകൾ എന്ന നിലയിലായി87ലെ ലോകകപ്പ് മത്സരം ആതിഥേയരായി എത്തിയതോടെ ഇന്ത്യയുടെ മുന്നിൽ സാധ്യതകളുടെ വാതിലുകൾ തുറക്കാൻ തുടങ്ങി. BCCI സ്പോൺസർമാരെ കണ്ടെത്തുവാൻ തുടങ്ങി.
Also Read: ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 48 വയസ്സ്
4.17 കോടി രൂപയ്ക്കാണ് റിലയൻസ് ലോക കപ്പിന്റെ അവകാശം സ്വന്തമാക്കിയത്. ക്രിക്കറ്റിന്റെ സ്വീകാര്യതക്കൊപ്പം, BCCIയും വളർന്നു. മറ്റ് കായികരംഗം, സർക്കാരിന്റെ ഗ്രാന്റിന് വേണ്ടി കാത്തുനിന്നപ്പോൾ സീനിയർ ക്രിക്കറ്റ് താരങ്ങൾക്ക് BENEFIT MATCH നടത്തി ക്രിക്കറ്റ് വളർന്നു. തൊണ്ണൂറുകൾ, ക്രിക്കറ്റിന്റെ സാദ്ധ്യതകൾ മുതലെടുത്തു കോപ്പറേറ്റുകൾ ക്രിക്കറ്റ് രംഗത്ത് പിടിമുറുക്കി. ഉദാരവത്കരണ നയം ക്രിക്കറ്റിനെ പണക്കൊഴുപ്പിന്റെ ഈറ്റില്ലമാക്കി മാറ്റി.
സുനിൽ ഗവാസ്കറിന്റെയും കപിൽ ദേവിന്റെയും കൈയിൽ നിന്ന് ക്രിക്കറ്റ് സച്ചിൻ ടെണ്ടുൽക്കറിന്‍റെ കാലത്ത് എത്തിയപ്പോൾ വ്യക്തി ആരാധനയിലേക്കും മാറുന്ന കാഴ്ചയ്ക്കും കാലം സാക്ഷിയായി. GOD OF CRICKET എന്ന വിശേഷണം സച്ചിന് മേൽ ചാർത്തപ്പെട്ടപ്പോൾ, ഇന്ത്യൻ കായിക രംഗത്തിനും അത് ഊർജ്ജമായി. ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഏകദിന മത്സരത്തിലേക്കും പിന്നീട് ട്വന്റി ട്വന്റി ഫോര്മാറ്റിലേക്ക് ക്രിക്കറ്റ് പരിണമിച്ചപ്പോൾ, IPL ലൂടെ ഇന്ത്യയിൽ ക്രിക്കറ്റിന്‍റെ വാണിജ്യ സാധ്യതകൾ തുറന്നു. ക്രിക്കറ്റ് ഇന്ന് നിത്യ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിൽ, 1983 ലെ ലോക കപ്പിലെ ഇന്ത്യൻ ടീം ഒഴുക്കിയ വിയർപ്പിന്റെയും കൂടി ഫലമാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here